Tuesday, June 27, 2006

കഥാപാത്രം നമ്പര്‍ ടു: അമ്മായി അനന്തന്‍!


“ഒളവിലത്തിന്റെ ഇരുള്‍ മൂടിയ ഇടവഴികളിലെവിടെയൊ നിന്നും ഒരു കച്ചറച്ചെക്കന്‍ നീട്ടിവിളിച്ചു. “അമ്മായീഈഈ“. ശബ്ദം കേട്ട ഭാഗത്തേക്കു തല തിരിച്ചു അമ്മായി അനന്തന്‍ അലറി. “നായിന്റെ മോന്റെ മോന്റെ മോനെ.... നിന്റെ ഏതു കാരണോറെയാടാ ഞാന്‍ കെട്ടിയെ....”
ഇതു ടി കഥാപാത്രത്തെ കഥാനായകനാക്കി ഞാന്‍ എഴുതാന്‍ ബാക്കി വെച്ച നോവലിന്റെ ആദ്യ ഖണ്ഡിക. വായില്‍ എപ്പോഴും തുമ്മാന്‍ (വെറ്റില മുറുക്കു) ആയിരിക്കും. അതില്ലാത്ത നേരങ്ങളില്‍ പച്ചത്തെറിയോ പരദൂഷണമോ കൊണ്ടു അഡ്ജസ്റ്റു ചെയ്യും. പച്ചത്തെറിയെന്നു പറഞ്ഞാല്‍ കേട്ടാല്‍ ചെവി കഴുകേണ്ടുന്ന സൈസു സാധനം. അങ്ങേര്‍ക്കൊരു കൂട്ടുകാരനുണ്ടു. കിട്ടന്‍. രണ്ടും കൂടി കണ്ടംകൊത്തുംബോള്‍ അടുത്തു നില്‍ക്കാന്‍ നല്ല രസമാണു. സ്ത്രീപുരുഷ ശരീരങ്ങളിലെ രഹസ്യഭാഗങ്ങളുടെ പര്യായ പദങ്ങള്‍ കൊണ്ട് ഒരു മണിപ്രവാളം തന്നെയാവും അവിടെ അപ്പോള്‍. ഉപമയും അലങ്കാരങ്ങളും വ്യങ്ങ്യാര്‍ഥങ്ങളും കൊണ്ട് ഒരു തെറിസദ്യ. അനന്തന്‍ പണി ചെയ്യുന്ന കണ്ടം “അഡല്‍‘സ് ഓണ്‍ലി”യായി പ്രഖ്യാപിച്ചാണു ബെല്ലുപ്പാപ്പ ഞങ്ങള്‍ക്കീ സദ്യ നിഷേധിച്ചിരുന്നതു.
ഒളവിലത്തെത്തുന്ന ആര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാം. കയ്യില്ലാത്ത മെറൂണ്‍, വയലറ്റ്, പച്ച, നീല എന്നീ കളറുകലിലുള്ള ബനിയനും, മുട്ടിനു അല്പം താഴെ മാത്രം ഇറക്കമുള്ള തോര്‍ത്തു മുണ്ടും ഭൂപടങ്ങളുടെ അടയാളമുള്ള കഷണ്ടിത്തലയും ആയാല്‍ അനന്തനായി. ഫോട്ടോയില്‍ കാണുന്ന വെള്ള മുണ്ടും സ്ലാക്ക് ഷര്‍ട്ടും ബസില്‍ കയറുംബോളും കല്യാണങ്ങളില്‍ പങ്കെടുക്കുമ്പോളും മാത്രം ധരിക്കുന്നതാണു.
മസില്‍ബലവും പൌരുഷത്തിന്റെ ശരീരരൂപവുമുള്ള ആജാനബാഹുവായ ഇങ്ങേരെ എന്താണു എല്ലാരും അമ്മായി എന്നു വിളിക്കുന്നതെന്നു ഞാനും ചിന്തിച്ചിട്ടുണ്ട്. ഒരു കാരണം സംസാരരീതിയാവണം. പെണ്ണൂങ്ങളെപ്പോലെ കുശുംബും കുന്നായ്മകളും പ്രചരിപ്പിക്കുന്നതിലാണു കക്ഷിക്കു താല്പര്യം. അനന്തന്‍ ഒളവിലത്തിന്റെ സ്വന്തം വിവരവിനിമയോപാധിയാ‍ണു. അതിനുപയോഗിക്കുന്ന സമയം ടിയാന്റെ സൈഡു ബിസിനസ്സായ കറവയുടെ ഇടയിലാണ്. പാല് ‍കറക്കുമ്പോള്‍ കൂട്ടിരിക്കുന്ന ‘ഉമ്മറ്റ്യാറി’ ല്‍ (അനന്തന്റെ ഭാഷയില്‍ മാപ്പിളസ്ത്രീ) നിന്നും പാലിനൊപ്പം ആ വീട്ടിലെ സകല രഹസ്യങ്ങളും ആള്‍ ചുരത്തിയെടുക്കും. മറ്റുള്ള വീടുകളില്‍ നിന്നും കിട്ടിയതു നല്ല പാല്‍പ്പത പോലെ നുരപ്പിച്ചു അവിടെ വിതരണം ചെയ്യുകയും ചെയ്യും. അനന്തന്റെ ‘സ്റ്റോറി ടെല്ലിങ്’ കേള്‍ക്കാന്‍ നല്ല രസമാ‍ണ്. മിമിക്രിയും, നാടകവും, ശരീര ഭാഷയും കൂടിക്കലര്‍ത്തി അനന്തന്‍ തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക കലയാണത്. മേമ്പൊടിക്കു വെണ്ടുവോളം മസാലയുമുണ്ടാവും.
എന്തു തന്നെ പറഞ്ഞാ‍ലും ഒളവിലത്തെ പെണ്ണുങ്ങക്കൊക്കെ അനന്തനെ ഇഷ്റ്റമാണ്... അങ്ങേരുടെ ഭാര്യക്കൊഴിച്ച്... സഖാവു അച്ചുമാമയെപ്പോലെ അറിയപ്പെടുന്ന ഒരു വികസന വിരോധിയാണദ്ദേഹം. മകന്‍ ഇലക്ട്ട്രീഷ്യനായപ്പോള്‍ സ്വന്തം വീടു ഇലക്ട്ട്രിഫൈ ചെയ്യാന്‍ ശ്രമിച്ചതിനു ഒരാഴ്ച വീട്ടിക്കേറ്റാത്ത മഹാനാണദ്ദേഹം.
സങ്ങതി ഇതൊക്കെയാണെങ്കിലും ഒളവിലത്തിനു അനന്തനെ വേണം. വറ്റാത്ത ഗ്രാമീണതയുടെ ജീവിക്കുന്ന പ്രതീകമാണയാള്‍. അനന്തന്‍ ഒളവിലത്തിന്റെ ഓരൊ പ്രഭാതങ്ങള്‍ക്കുമായി കരുതിവെക്കുന്ന കഥകളില്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ ഉള്‍ത്തുടിപ്പുമുണ്ട്. ഒരു ചരിത്ര പുസ്തകത്തിലെന്ന പോലെ......

13 comments:

ഡ്രിസില്‍ said...

അനന്തനെ നേരില്‍ കണ്ടത് പോലെ. ഞങ്ങളുടെ നാട്ടിലും ഇതു പോലെ ഒരു അവതാരമുണ്ടായിരുന്നു. ഒരു ച്ചീ. ആ വൃദ്ധയെ എല്ലാവരും ച്ചീ‍ീ എന്ന് വിളിക്കും. അപ്പൊ തന്നെ കിട്ടും, നല്ല കിടിലന്‍ തെറി.
എനിക്ക് തോന്നുന്നത്, ഒളവിലക്കാരന്റെ പോസ്‌റ്റുകള്‍ ബ്ലോഗ് ലോകത്തിനു മിസ്സ് ആകുന്നു എന്നാണ്.

കേരളീയന്‍ said...

നന്നായി. ഈ വിവരണങ്ങളിലൂടെ അറിയപ്പെടാത്ത ഒത്തിരി ഒളവിലാംകാര്‍ ചരിത്രത്തിന്റെ ഭാഗമാകട്ടെ.

ഏറനാടന്‍ said...

നന്നായിട്ടുണ്ട്‌..
ഒളിവിലാന്റെ ശൈലി കൊള്ളാം..
അങ്ങനെ മലയാളസാഹിത്യത്തിലേക്ക്‌ മയ്യഴിയുടെ മറ്റൊരു സംഭാവന കൂടിയാവട്ടെയെന്ന്‌ പടച്ച്വനോട്‌ പ്രാര്‍ത്ഥിക്കുന്നു...

എന്ന്,
(ഒപ്പ്‌)
ദുബായില്‍ നിന്നും ഒരു ഏറനാടന്‍...

ദിവ (diva) said...

നന്നായിട്ടുണ്ട് ജലാല്‍ജീ

ആ ഫോട്ടോയും എനിക്കിഷ്ടപ്പെട്ടു.

ഇനിയുമെഴുതുക.

Sapna Anu B. George said...

ജലാല്‍ജീ,,,തങ്കളുടെ സാഹിത്യപരമായ, ഈ ഒരു ഭാഗം, ഒന്നിരുന്നു വായിക്കാന്‍, ഇപ്പൊഴാണു സാധിച്ചത്. വളരെ നന്നായിരിക്കുന്നു. ഇതു പോലെയുള്ള കഥാപാത്രങ്ങള്‍,ഇന്നേറെയാണ്. പക്ഷേ അതു കാണാനും മന‍സ്സിലാ‍ക്കനുമുള്ള സാവകാശം , ഇന്നാര്‍ക്കും ഇല്ലാതെ പോയിരിക്കുന്നു. പുതിയ ബ്ലോഗ് എഴുതുമ്പോള്‍ ഒരു ലിങ്ക് എനിക്കും....

ജലീലു വക്കീല്‍ said...

ഒളവിലത്തിന്റെ മാത്രമായ ഈ കഥപാത്രങ്ങളെ സ്വീകരിക്കുന്നതിനു നന്ദി... ഈ പ്രൊത്സാ‍ഹനങ്ങള്‍ക്കും പിന്തുണക്കും നന്ദി...

shamsumahe said...

da, vakkeele nannayittundu, parayumbo ellam parayanamallo, nee enthe, 'ananthan aval vangiya pole' enna olavilam prayogavum pinnile kathayum vittu kalanjathu?

കെവിന്‍ & സിജി said...

ചങ്ങായീ, ഇപ്പഴാ കണ്ടുള്ളൂട്ടാ. വായിയ്ക്കേം ചെയ്തു ഇഷ്ടപ്പെടേം ചെയ്തു.

davidflynn5577045687 said...

hey, I just got a free $500.00 Gift Card. you can redeem yours at Abercrombie & Fitch All you have to do to get yours is Click Here to get a $500 free gift card for your backtoschool wardrobe

ബാജി ഓടംവേലി said...

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308

SHABEERMAHE said...

ഓ ഇത് കുറച്ച് കടുംകയ്യായി പോയി.. ഇതെങ്ങാനും അമ്മായി കണ്ടിട്ടുന്ടെന്കില്‍ പിന്നെ......ബാകി നാന്‍ പറയണ്ടല്ലോ ? അമ്മായിയുടെ തെറി ഇതില്‍ എഴുതാഞ്ഞത് നന്നായി...ഇത് വായിച്ചപ്പോള്‍ പണ്ട് പരെമ്മല് സ്കൂളില്‍ പഠിക്കുമ്പോള്‍ ഇന്റര്‍വെല്‍ സമയം അനന്ദനെ അമ്മായീ എന്ന് വിളിച്ച് ഓടിയതും അമ്മായിയുടെ തെറി കേട്ടതും ഓര്‍മയില്‍ വന്നു...അഭിനന്ദനങ്ങള്‍ ....കാത്തിരിക്കുന്ന്നു പുതിയ കതപട്രങ്ങല്ക് വേണ്ടി .....ഇത് പോലോതെ ഒരു സംഭവം ആയിരുന്നു നമ്മുടെ പരേതനായ ചിപ്പി നാണു....

Shakkeer said...

ഹലോ ജലീല്‍ നന്നായിടുണ്ട്, ഒളവിലത്തിന്റെ വര്‍ണ്ണക്കാഴ്ചകള്‍ അമ്മായി അനന്തനിലുടെ വരച്ചുകാട്ടിയ താങ്കള്ക്ക് നന്ദി, ദുബായില്‍ നിന്നും ഒരു ഓളവിലത്തുകാരന്‍

Monthal guys said...

Dear Jaleel,
Thank you for explaining about olavilam Village. ''Ammayi anandan is the Star of Olavilam''